18 August, 2019 07:32:41 PM


ഏറ്റുമാനൂര്‍ പുന്നത്തുറയില്‍ പശുവിനെ കെട്ടാന്‍ പോയ വയോധികന്‍ വെള്ളകെട്ടില്‍ വീണ് മരിച്ചു



ഏറ്റുമാനൂര്‍: പുന്നത്തുറയില്‍ വയോധികന്‍ വെള്ളകെട്ടില്‍ വീണ് മരിച്ചു. പുന്നത്തുറ വെസ്റ്റ് ആനന്ദമന്ദിരത്തില്‍ (മാന്തുണ്ടം) പരേതനായ ഈപ്പച്ചന്‍റെ മകന്‍ ടോമി എ.എസ് (62) ആണ് മരിച്ചത്. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങിയതിനെതുടര്‍ന്ന് രൂപപ്പെട്ട വെള്ളകെട്ടിലാണ് ടോമി വീണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ന് പശുവിനെ കെട്ടാനായി പോകും വഴി വെള്ളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഭാര്യ: പിഴക് ചിറ്റടിയില്‍ എല്‍സി, മക്കള്‍: ഡോ.ടിന്‍റു, ടിനു, ടോണി, മരുമക്കള്‍: സോബിന്‍ മണലാടിയില്‍, വിനീത് പി.തോമസ്. സംസ്കാരം ഇന്ന് 2.30ന് പുന്നത്തുറ വെള്ളാപ്പള്ളി സെന്‍റ് തോമസ് പള്ളിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K