22 August, 2019 06:38:00 AM


തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ; പിടിയിലായത് ബിസിനസ് പങ്കാളിക്ക് വണ്ടിചെക്ക് നൽകിയ കേസിൽ



ദുബായ്: ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ ബിഡിജെഎസ് നേതാവും എസ്.എൻ.ഡി.പി ഭാരവാഹിയുമായ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.  യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പത്ത് മില്ല്യൻ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് കേസിലാണ് പിടിയിലായത്. ഒത്തുതീര്‍പ്പിനെന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. തുഷാറിനെ അജ്‍മാൻ ജയിലിലേക്ക് മാറ്റി. പത്ത് വര്‍ഷം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K