24 August, 2019 09:04:47 PM


സ്ത്രീവിരുദ്ധ പരാമര്‍ശം; രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് എതിരെ കേസ്



കാസര്‍കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പേരില്‍ കേസെടുത്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെയിംസ് പന്തമ്മാക്കലിന്‍റെ സഹോദരന്‍ പി.എ.വർഗീസിന്‍റെ പരാതിയിലാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 


വര്‍ഗീസിന്‍റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ഉണ്ണിത്താന്‍ പ്രസംഗിക്കുകയും അതിന്‍റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്നുമാണ് പരാതി. ജെയിംസ് പന്തമ്മാക്കലിനെ മർദ്ദിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ മണ്ഡലം പ്രഡിഡന്‍റിന് ചിറ്റാരിക്കലില്‍ കോണ്‍ഗ്രസ് സ്വീകരണം നല്‍കിയിരുന്നു. 


സ്വീകരണം നല്‍കി നടത്തിയ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിച്ച ഉണ്ണിത്താൻ എം പി മാതാവിന്‍റെ ചാരിത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് പരാതി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K