27 August, 2019 02:49:00 PM


തോപ്രാംകുടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ ജീവനൊടുക്കി



ഇടുക്കി: തോപ്രാംകുടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ ജീവനൊടുക്കി. തോപ്രാംകുടി കുന്നുംപുറത്ത് ഷാജി (49) ആണ് ഭാര്യ മിനി (45)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കും എന്നാണ് നാട്ടുകാരുടെ നിഗമനം. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K