28 August, 2019 09:39:43 PM


റോഡില്‍ നിറയെ ഗര്‍ഭനിരോധന ഉറകള്‍; വഴി നടക്കാന്‍ കഴിയാതെ കവടിയാർ കക്കോട് നിവാസികൾ



തിരുവനന്തപുരം: റോഡ് നിര്‍മ്മാണത്തിന് മണ്ണ് മാററിയപ്പോള്‍ പുറത്ത് വരുന്നത് ഗർഭനിരോധന ഉറകൾ. കോണ്ടം ചവിട്ടി നടക്കാൻ കഴിയാതെ കവടിയാർ കക്കോട് നിവാസികൾ. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് റോഡ് കുഴിച്ചപ്പോഴാണ് മണ്ണിൽ നിന്നും എണ്ണിയാലൊടുങ്ങാത്ത ഗർഭനിരോധന ഉറകൾ വൻതോതിൽ പുറത്ത് വരുന്നത്. എറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കക്കോടിൽ റോഡ് നിർമ്മാണം ആരംഭിച്ചത്. റോഡില്ലാത്തതിനാൽ ഇതുവഴി യാത്ര ചെയ്യുക എന്നത് ബുദ്ധിമുട്ടായിരുന്നു. 45 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്.

റോഡിൽ കോണ്ടം പൊങ്ങിയതിന് കാരണക്കാർ ഊളൻപാറയിലുള ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ്‌കെയറാണ്. റോഡ് നിർമ്മാണത്തിനായി പാത നികത്തുന്നതിനായുള്ള മണ്ണ് നൽകിയത് കോണ്ടം നിർമ്മാതാക്കളായ ഈ കമ്പനിയാണ്. കമ്പനി മാലിന്യമായി തള്ളിയ ഉറകളായിരുന്നു ഇവ. മാലിന്യ പൈപ്പുകൾക്കായി ഇവിടെ കുഴിയെടുത്തപ്പോഴാണ് ഗർഭ നിരോധന ഉറകൾ ആദ്യം പുറത്ത് ചാടുന്നത്. നാട്ടുകാരുടെ ദുരിതമകറ്റാൻ നേരിട്ട് ശുചീകരണത്തിന് ഒരുങ്ങിയിരിക്കുകയാണ് കമ്പനി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K