29 August, 2019 02:10:41 PM


ശ​ബ​രി​മ​ല: നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല, കോ​ട​തി​വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയന്‍



തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും കോ​ട​തി മ​റി​ച്ചു വി​ധി​ച്ചാ​ൽ അ​ത് ന​ട​പ്പാ​ക്കു​മ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ​ബ​രി​മ​ല വി​ഷ​യം ഉ​യ​ർ​ത്തി സ​ർ​ക്കാ​രി​നെ​തി​രെ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ച​ര​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​യി​ല്ലെ​ന്നു മാ​ത്ര​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും വി​ല​യി​രു​ത്ത​ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ കോ​ട​തി വി​ധി​ക്കെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ എ​വി​ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.


ശം​ഖു​മു​ഖ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ക​ട​ലി​ൽ ചാ​ടി​യ പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ട്ട ലൈ​ഫ് ഗാ​ർ​ഡ് ജോ​ൺ​സ​ൺ ഗ​ബ്രി​യേ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം നല്‍കും. ജോ​ൺ​സ​ന്‍റെ ഭാ​ര്യ​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​കാ​നും കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ല്‍​കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചതായി മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K