30 August, 2019 12:13:56 PM


ഡിജിപി ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം; അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും



തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കുമെന്ന് സൂചന. ഇദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശ്ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ജേക്കബ് തോമസ് സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു.


സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ നിര്‍ത്താനാകില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. അതേസമയം, ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിക്ക് കൈമാറിയ ഫയലില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും.


രണ്ട് വര്‍ഷമായി ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഓഖി ദുരന്തത്തിലെ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രെഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി വര്‍ദ്ധിപ്പിക്കുകയും ചെയ്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K