01 September, 2019 01:28:14 PM


സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയ കറുകച്ചാല്‍ സ്വദേശി യുവാവ് റിസോർട്ടിൽ മരിച്ച നിലയിൽ



കരുനാഗപ്പള്ളി: ക്ലാപ്പന ആലുംപീടിക കായൽ റിസോർട്ടിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സ്വകാര്യ ചാനലിലെ താൽക്കാലിക ഡ്രൈവർ കോട്ടയം കറുകച്ചാൽ നെടുംകുന്നം ചെറുകിടതഴയിൽ വീട്ടിൽ സണ്ണിയുടെ മകൻ ബിബിൻ സി.വർഗ്ഗീസാണു (34) മരിച്ചത്. മൃതദേഹം ഓച്ചിറ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ആലപ്പാട്ടുള്ള സുഹൃത്തിന്‍റെ വിവാഹത്തിന് ബിബിനും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം രാത്രിയിലാണ് റിസോർട്ടിലെത്തിയത്. ഓച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K