03 September, 2019 04:30:10 PM


ശാന്തിഗിരി ആശ്രമം പ്രസിഡന്‍റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി അന്തരിച്ചു




തിരുവനന്തപുരം: ശാന്തിഗിരി ആശ്രമം പ്രസിഡന്‍റും ഗുരുധർമ പ്രകാശസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി (71) അന്തരിച്ചു. ഇന്നലെ രാത്രി 9.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചുമയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാര ചടങ്ങുകള്‍  ബുധനാഴ്ച ഉച്ചകഴിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും.

കോട്ടയം കൂരോപ്പട എന്ന സ്ഥലത്ത് ഒരു പുരാതന ക്രിസ്ത്യന്‍ കുടുംബത്തില്‍ തോമസിന്‍റെയും അക്കാമ്മയുടെയും മകനായി 1948 മേയ് 26 ന് ജനനം. പൂര്‍വാശ്രമത്തിൽ കുഞ്ഞുമോൻ എന്നായിരുന്നു പേര്. പത്താം വയസ്സില്‍ മാതാപിതാക്കളോടൊപ്പം ആദ്യം കുമളിയിലും പിന്നെ അമരാവതിയിലും താമസമാക്കി. 1976 ല്‍ ആദ്യമായി ഗുരുവിനെ കണ്ടുമുട്ടുന്നു. പിന്നീട് ഗുരുവിന്‍റെ ശിഷ്യനായി, സന്യാസിയായി വര്‍ഷങ്ങളോളം കേന്ദ്രാശ്രമത്തില്‍ കര്‍മ്മം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K