17 September, 2019 06:45:32 AM


പ്രശസ്ത ചലച്ചിത്ര നടന്‍ സത്താര്‍ അന്തരിച്ചു



കൊച്ചി: ചലച്ചിത്ര നടന്‍ സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ  നാലു മണിയോട ആലുവയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍. എഴുപതുകളില്‍ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താര്‍. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു സത്താര്‍.


അനാവരണം എന്ന ചിത്രത്തില്‍ ആദ്യമായി നായകവേഷം ചെയ്തു. ഭാര്യയെ ആവശ്യമുണ്ട്, ശരപഞ്ജരം, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. 148 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1952 മെയ് 25ന് എറണാംകുളം ജില്ലയിലെ ആലുവയില്‍ കഡുങ്ങല്ലൂരില്‍ ജനിച്ചു. ഖാദര്‍ പിള്ളൈ - ഫാത്തിമ ദമ്ബതികളുടെ പത്ത് മക്കളില്‍ ഒന്‍പതാമനായിട്ടായിരുന്നു സത്താറിന്‍റെ ജനനം ഗവണ്മെന്‍റ് ഹൈസ്‌കൂള്‍ വെസ്റ്റ് കഡുങ്ങല്ലൂരിലായിരുന്നു സത്താറിന്‍റെ പ്രാഥമിക വിദ്യാഭ്യാസം. യൂണിയന്‍ കൃസ്ത്യന്‍ കോളേജ് ആലുവയില്‍ നിന്നും അദ്ദേഹം ഹിസ്റ്ററിയില്‍ എം എയും കഴിഞ്ഞു. 2014 ല്‍ പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചതാണ് അവസാന സിനിമ. സമാനകാലയളവില്‍ മലയാളത്തില്‍ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K