18 September, 2019 08:48:02 PM


സെക്സ് വാണിഭത്തിന് അന്യ സംസ്ഥാന യുവതികള്‍; കേരളത്തില്‍ നേതൃത്വം നൽകുന്നത് മലയാളി യുവതി!



തൃശൂർ: മലയാളിക്ക് ഹോട്ടൽ പണിക്കും, കെട്ടിടം പണിയാനും, വീട്ടു ജോലിക്കും മുതൽ കൃഷിപണിക്കും വൃദ്ധരായ മാതാപിതാക്കളേ നോക്കാനും വരെ അന്യ സംസ്ഥാന തൊഴിലാളികൾ എന്നത് സുപരിചിതമാണ്‌. എന്നാൽ മലയാളിയുടെ ലൈംഗീക ആവശ്യങ്ങൾ പരിഗണിച്ച് അന്യ സംസ്ഥാനത്ത് നിന്നും ഈ മേഖലയിലേക്കും സ്ത്രീകൾ വ്യാപകമായി എത്തി കഴിഞ്ഞു. കേരളത്തിൽ എത്തുന്ന ഈ സ്ത്രീകളും അന്യ സംസ്ഥാന തൊഴിലാളികൾ ആയാണ് അറിയപ്പെടുന്നത്. 


തൃശൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ 9 അന്യ സംസ്ഥാന സെക്സ് തൊഴിലാളികളാണ്‌ പിടിയിലായത്. ഇവരെ എത്തിച്ച് ബിസിനസ് നടത്തി വന്നത് ഒരു മലയാളി യുവതിയും. സെക്‌സ് റാക്കറ്റിലെ മുഖ്യ കണ്ണിയും നടത്തിപ്പുകാരിയുമായ തളിക്കുളം സ്വദേശിനി സീമ എന്ന 41കാരിയാണ്‌ ഈ പുതിയ ബിസിനസിൽ പിടിയിലായത്. ഇവരുടെ കസ്റ്റഡിയിലായിരുന്നു അന്യ സംസ്ഥാന സ്ത്രീകൾ. അവരുടെ താമസവും കസ്റ്റമർമാരെ എത്തിച്ച് കൊടുക്കുന്നതും എല്ലാം സീമ തന്നെ.


തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേര്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പോലീസ് കസ്റ്റഡിയിലായിരുന്നു. പോസ്റ്റ് ഓഫീസ് റോഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇവരില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലില്‍ നിന്നും മൂന്ന് പേരെയും പിടികൂടി. ഇതോടെ സീമ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.


റെയ്ഡിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തിലെ പല ഹോട്ടലുകളിലും ഇതരസംസ്ഥാനക്കാരായ യുവതികള്‍ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഹോട്ടലുകളിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്തിരുന്നത്. ഇരകളായ ഇതരസംസ്ഥാന പെണ്‍കുട്ടികളെ പോലീസ് ജാമ്യത്തില്‍ വിട്ടു. നിരവധി പെണ്‍വാണിഭക്കേസുകളിലെ പ്രതിയാണ് സീമ. 2016 മുതല്‍ ഇവര്‍ക്കെതിരേ കേസുകളുണ്ട്. അന്യ സംസ്ഥാനത്ത് നിന്നും സ്ത്രീകളേ ഇത്തരം കാര്യങ്ങൾക്കായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിക്കുന്ന റാകറ്റുകൾ തന്നെ കേരളത്തിൽ ഉണ്ട്. ബംഗാൾ, ബീഹാർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്‌ കൂടുതൽ പേർ ഈ വിധത്തിൽ കേരളത്തിൽ എത്തുന്നത്.


വലിയ ഹോട്ടലുകൾ വരെ ഇവരുടെ സ്വാധീനത്തിലും നെറ്റ് വർക്കിലുമാണ്‌. അന്യ സംസ്ഥാന യുവതികളേ എത്തിച്ച് കേരലത്തിൽ തഴച്ച് വളരുന്ന സെക്സ് മാഫിയക്ക് കടിഞ്ഞാണിടാൻ പോലീസിനു പോലും സാധിക്കുന്നില്ല. മയക്കു മരുന്നും കഞ്ചാവും എല്ലാം ഇതിന്റെ മറു വശമാണ്‌. എല്ലാം ഇഴ ചേർന്ന് തന്നെ കിടക്കുന്നു. കഴിഞ്ഞ ആഴ്ച്ചയാണ്‌ തിരുവല്ലയിൽ ഓണ്‍ലൈന്‍ ടാക്‌സി എന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭവും കഞ്ചാവ് ബിസിനസും നടത്തിയവരെ പിടികൂടിയത്.


തിരുവല്ലയിൽ വാടക വീട് കേന്ദ്രീകരിച്ചിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം വ്യാഴാഴ്ച പുലര്‍ച്ചെ വളഞ്ഞിട്ട് പിടിച്ചതോടെയാണ് വന്‍ കഞ്ചാവ് – ക്വട്ടേഷന്‍ – സെക്സ് മാഫിയ ഇടപാടുകള്‍ വെളിച്ചത്ത് വന്നത്.അന്യ സംസ്ഥാന തൊഴിലാളികളേ ഉപയോഗിച്ച് നിയമ വിരുദ്ധ നീക്കങ്ങൾ കേരലത്തിൽ അനു ദിനം വളരുകയാണ്‌. ഈ വിധത്തിൽ പോയാൽ പോലീസിനു പൊലും നിയന്ത്രിക്കാൻ ആകാത്ത വിധം കുറ്റകൃത്യങ്ങൾ അനുദിനം പെരുകും എന്നും ഉറപ്പാണ്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K