19 September, 2019 07:36:09 PM


ഏറ്റുമാനൂര്‍ നഗരസഭാ പ്രഥമ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിതൊട്ടിയിലിന്‍റെ മാതാവ് റോസമ്മ തോമസ് അന്തരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയിലിന്‍റെ മാതാവും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് പരേതനായ പ്ലാക്കിതൊട്ടിയില്‍ പി.ജെ.തോമസിന്‍റെ (കുട്ടപ്പന്‍) ഭാര്യയുമായ റോസമ്മ തോമസ് (തങ്കമ്മ - 87) അന്തരിച്ചു. പരേത ഏറ്റുമാനൂര്‍ നടയ്ക്കല്‍ കുടുംബാംഗമാണ്. മറ്റ് മക്കള്‍: ജോസ് തോമസ്, ലിസി ബാബു, രാജു തോമസ് (ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം), പരേതനായ ബാബു തോമസ്, മരുമക്കള്‍: ബാബു ജോസ്, പ്ലാത്തോട്ടം (മൂവാറ്റുപുഴ), ലിസി ബാബു, മടുക്കയില്‍, പുന്നത്തുറ (സ്വിറ്റ്‌സര്‍ലന്‍റ്), സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജാ പള്ളി സെമിത്തേരിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K