23 September, 2019 07:41:56 PM


സ്കൂട്ടറിൽ കറങ്ങി നടന്ന് മാല മോഷണം; പാലാ സ്വദേശി യുവാവ് പോലീസ് പിടിയിൽ



 
കോട്ടയം:  ജില്ലയിലും പരിസര പ്രദേശങ്ങളിലും സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന ആൾ പിടിയിൽ. പാലാ തെക്കേമുറി വാഴപ്പള്ളിക്കുന്നേൽ  വിഷ്ണു (24 ) വിനെ ആണ്  അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.   അയർക്കുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ നല്ലമ്മകുഴി ഭാഗത്ത് വച്ച് സ്ത്രീയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതി അറസ്റ്റിലായത്. തുടർന്ന് ചോദ്യം ചെയ്തതിൽ പൊൻകുന്നം, പാമ്പാടി, മണർക്കാട്, ഏറ്റുമാനൂർ എന്നീ  പ്രദേശങ്ങളിൽ സമാന കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രതി സമ്മതിച്ചു. 


ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്‍റെ  നിർദ്ദേശത്തെ തുടർന്ന് കോട്ടയം ഡിവൈഎസ്പി ആർ ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ അയർക്കുന്നം എസ്എച്ച്ഓ വി എസ് അനിൽകുമാർ, എഎസ്ഐ ഷിബുകുട്ടൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജു പി.വി, അജിത് ടി, സിനോയ് തോമസ്, സിപിഓമാരായ  ശ്യാം എസ്  നായർ, ഗ്രിഗോറിയോസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K