24 September, 2019 07:29:23 PM


കായംകുളം കൃഷ്ണപുരത്ത് രണ്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂള്‍ ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു




കായംകുളം: കൃഷ്ണപുരം യു.പി.സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥി ബസ് കയറി മരിച്ചു. കൊച്ചുമുറി കവണടിയിൽ അനുഭാസിയുടെ മകൻ രാംഭഗത് (7) ആണ്  മരിച്ചത്. കളരി ക്ഷേത്രത്തിന് സമീപം വെച്ചാണ്  സംഭവം. സ്കൂള്‍ ബസില്‍നിന്നും ഇറങ്ങിയ കുട്ടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുത്തതാണ് അപകട കാരണം. മറ്റ് കുട്ടികൾ ബസിന്‍റെ പുറകുവശത്തു കൂടി പോയപ്പോൾ റാം ഭഗവത് മുൻവശത്തുകൂടി പോയെന്നും ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K