24 September, 2019 08:06:21 PM


മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥൻ; നഗരസഭാ സെക്രട്ടറിയെ നീക്കി



കൊച്ചി: മരടിൽ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ ഉത്തരവ്. മരട് നഗരസഭാ സെക്രട്ടറിയെ ചുമതലയിൽ നിന്നു നീക്കിയ ശേഷം ഫോർട്ടുകൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാറിനെ അധിക ചുമതലയായി ദൗത്യം ഏൽപിച്ചു. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.


പുതിയ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതും, പകരം താമസ സൗകര്യം ഒരുക്കുന്നതും ഫ്ലാറ്റുകൾ പൊളിക്കുന്നതും ഉൾപ്പടെയുള്ള ചുമതലകൾ സ്നേഹിൽ കുമാറിനായിരിക്കും. കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ വിധി നടപ്പാക്കാനാണ് സർക്കാർ നീക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K