01 October, 2019 11:26:59 PM


വീണ്ടും കസ്റ്റഡി മരണം; കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് മരണപ്പെട്ട നിലയില്‍

തൃശൂര്‍: എക്സൈസ് കസ്റ്റഡിയിലുള്ള പ്രതി മരണപ്പെട്ട നിലയില്‍. കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്താണ് മരണപ്പെട്ടത്. കഞ്ചാവുമായി പിടികൂടിയ ഇയാളെ പിന്നീട് എക്സൈസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മരണപ്പെട്ട നിലയിലാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഗുരുവായൂരില്‍ നിന്നും രഞ്ജിത്തിനെ പിടികൂടുന്നത്. രണ്ട് കിലോ കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തിയിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K