04 October, 2019 08:15:15 AM


ഏറ്റുമാനൂർ പട്ടിത്താനത്ത് കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്



ഏറ്റുമാനൂർ : പട്ടിത്താനത്ത് ചുമട് താങ്ങിക്ക് സമീപം കാറും പിക്കപ്പ് വാനും കുടിയിടിച്ച് 2 പേർക്ക് പരുക്ക്. പിക് അപ്പ് വാൻ ഓടിച്ചരുന്ന മൂലമറ്റം മാമ്പള്ളിക്കാല അനീഷ് (37), കാർ ഡ്രൈവറായ പുതുപ്പള്ളി പണപ്പള്ളി സച്ചിൻ (27) എന്നിവർക്കാണ് പരുക്കേറ്റത് . ഇന്നലെ രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കുറവിലങ്ങാട് ഭാഗത്തു നിന്നു ഏറ്റുമാനൂർ ഭാഗത്തേക്കു വരുകയായിരുന്ന പിക്ക് അപ്പ് വാനിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നു കുറവിലങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K