04 October, 2019 02:24:12 PM


ജൂനിയര്‍ അത് ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് പാലായിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്



പാലാ: സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച  ജൂനിയര്‍ അത് ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സനാണ് പരുക്കേറ്റത്. തലയില്‍ ഹാമര്‍ കൊണ്ട്  പരുക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് ജോണ്‍സണ്‍ ജോര്‍ജ്ജിന്റെ മകനാണ് 17കാരനായ അഫീല്‍. പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K