04 October, 2019 02:54:10 PM


ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് സി​ൻ​സി​നാ​റ്റി​: 'ഞാൻ മേരിക്കുട്ടി'യിലൂടെ ജയസൂര്യ മി​ക​ച്ച ന​ട​നായി



കൊച്ചി: അ​മേ​രി​ക്ക​യി​ൽ വ​ച്ച് ന​ട​ന്ന ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് സി​ൻ​സി​നാ​റ്റി​യി​ൽ മി​ക​ച്ച ന​ട​നാ​യി ജ​യ​സൂ​ര്യ​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന സി​നി​മ​യി​ലെ വി​സ്മ​യ​ക​ര​മാ​യ അ​ഭി​ന​യ​ത്തി​നാ​ണ് താ​ര​ത്തെ തേ​ടി പു​ര​സ്ക്കാ​ര​മെ​ത്തി​യ​ത്. 2018ൽ റിലീസ് ചെയ്ത സിനിമയിൽ ട്രാൻസ്ജൻഡറിന്‍റെ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സി​നി​മ​യാ​ണ് ഈ ​ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.


ഇ​ന്ത്യ​യി​ൽ നി​ന്നും 500 സി​നി​മ​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ബം​ഗ്ലാ​ദേ​ശ്, പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സി​നി​മ​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രു​ന്നു.ഈ നേട്ടം വലിയ അംഗീകരമായി കരുതുന്നുവെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. ര​ഞ്ജി​ത്ത് ശ​ങ്ക​റാ​ണ് ഞാ​ൻ മേ​രി​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്ത​ത്. ജു​വ​ൽ മേ​രി, അ​ജു വ​ർ​ഗീ​സ്, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന അഭിനേതാക്കൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K