06 October, 2019 02:19:26 PM


പങ്കായം കൊണ്ടുള്ള യുവാവിന്‍റെ അടിയേറ്റ് വൈക്കം സ്റ്റേഷനിലെ പോലീസുകാരന്‍ അബോധാവസ്ഥയില്‍



വൈക്കം: വൈക്കത്ത് ഗുണ്ടയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരന് തലയ്ക്കടിയേറ്റു. അടിയേറ്റ് അബോധാവസ്ഥയിലായ വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  സ്ഥിരം ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ അഖിൽ ലെങ്കോ  എന്ന അഖിലിനെ (23) പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് റജിമോന് തലയ്ക്കടിയേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.


വൈക്കത്തഷ്ടമിയ്ക്കിടയിൽ കഴിഞ്ഞ വർഷം യുവാവിനെ കരിമ്പിൻ തണ്ടിന് അടിച്ച് കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അഖിൽ. പിടികിട്ടാപ്പുള്ളിയായ ലെങ്കോ വൈക്കത്തെ വീട്ടിൽ എത്തിയതായി വിവരം ലഭച്ചതിനെ തുടർന്ന് വൈക്കം സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് വളയുകയായിരുന്നു. ഇതിനിടെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ പ്രതി എത്തിയത് ഇയാളുടെ വീടിനു സമീപത്തെ പാടത്താണ്. പൊലീസ് പിന്നാലെ എത്തിയതോടെ ഇയാൾ പാടത്ത് വച്ചിരുന്ന പങ്കായം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K