09 October, 2019 01:30:23 PM


ജോളിക്കു വേണ്ടി ഹാജരാകാൻ അഡ്വ. ആളൂർ; പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും



കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ അറസ്റ്റിലായ ജോളി ജോസഫിനു വേണ്ടി കോടതിയിൽ ഹാജരാകുമെന്ന് അഡ്വ.ബി.എ.ആളൂർ. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന ജോളിയെ സന്ദർശിച്ചെന്നും അടുത്ത ദിവസം അവർ വക്കാലത്ത് ഒപ്പിട്ടു തരുമെന്നും ആളൂർ പറഞ്ഞു. കേസിൽ പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ബുധനാഴ്ച ഉച്ച വരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല.


കൂടത്തായി കൊലപാതക കേസിലെ മൂന്നു പ്രതികളേയും 15 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പോലീസ് അപേക്ഷ നൽകി. കസ്റ്റഡി അപേക്ഷ താമരശേരി കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണു പുതിയ നീക്കം.  മൂന്ന് പ്രതികളെയും നാളെ രാവിലെ കോടതിയിൽ ഹാജരാക്കും. പ്രതികളിൽ ഒരാളായ എം.സ് മാത്യു നൽകിയ ജാമ്യ അപേക്ഷയും നാളെ പരിഗണിക്കും. അതേ സമയം കൂടത്തായിയിൽ വ്യാജ വിൽപത്രം നിർമ്മിച്ചത് സംബസിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടർക്ക് റവന്യൂ വകുപ്പ്  നിർദ്ദേശം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K