10 October, 2019 01:14:52 PM


അമിത ഗ്ലാമര്‍ രംഗങ്ങള്‍: രംഗീലയുടെ രണ്ടാം ഭാഗമെന്ന നിലയിലുള്ള 'ബ്യൂട്ടിഫുള്‍' ട്രെയിലറിനെതിരെ വിമര്‍ശനം !



കൊച്ചി: പാര്‍ത് സുരി, നൈന ഗാംഗുലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കുന്ന 'ബ്യൂട്ടിഫുളി'ന്‍റെ ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. അമിതമായ ഗ്ലാമര്‍ രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഒരു ബി ഗ്രേഡ് സിനിമയുടെ നിലവാരമാണ് ട്രെയിലറിനുള്ളതെന്നാണ് പ്രധാന വിമര്‍ശനം. ആര്‍ജിവി അടുത്തിടെയായി മോശം സിനിമകള്‍ മാത്രമാണ് ഒരുക്കുന്നതെന്നു൦ വിമര്‍ശനമുണ്ട്.


ചേരിയിലെ രണ്ടു പേര്‍ പ്രണയത്തിലാകുന്നതും പിന്നീട് അതില്‍ ഒരാള്‍ വലിയ നിലയില്‍ എത്തുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഗസ്‌ത്യ മഞ്ജുവാണ്. രംഗീലയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ് ചിത്ര൦ ഒരുക്കിയിരിക്കുന്നത്. ഇത് രംഗീലയുടെ രണ്ടാം ഭാഗം പോലെയാണെന്ന് ട്രെയിലര്‍ ട്വീറ്റ് ചെയ്ത് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K