11 October, 2019 07:18:56 PM


ലെൻസ് ഫെഡ് ഏരിയ സമ്മേളനവും ഡയറക്ടറി പ്രകാശനവും കോതനല്ലൂരില്‍ നടന്നു



ഏറ്റുമാനൂർ:  ലെൻസ് ഫെഡ്  11-ാം ഏരിയ സമ്മേളനം കോതനല്ലൂരില്‍ അഡവ.മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സജി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു. ഏരിയ ഡയറക്ടറിയുടെ പ്രകാശനം എംഎല്‍എ നിർവ്വഹിച്ചു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്‍റ് സുനു ജോർജ്, കാണക്കാരി പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് ചെറിയാൻ വാർഡ്‌ മെമ്പർ കോമളവല്ലി രവീന്ദ്രൻ, ഏരിയ സെക്രട്ടറി റോയി എം.എം., ജില്ലാ സെക്രട്ടറി കെ.എൻ പ്രദീപ് കുമാർ, സംസ്ഥാന സമിതി അംഗം കെ.കെ.അനിൽകുമാർ, സംസ്ഥാന സെക്രട്ടറി സനൽകുമാർ, ജില്ലാ പ്രസിഡന്‍റ് വിജയകുമാർ, ഏരിയ ട്രഷറർ സന്തോഷ് കുമാർ, ജില്ലാ ജോ. സെക്രട്ടറി തോമസുകുട്ടി, ജില്ലാ ട്രഷറർ റ്റി.സി ബൈജു, ജില്ലാ കമ്മിറ്റി അംഗം വി.ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികളായി റോയി എം.എം (പ്രസി), സന്തോഷ് കുമാർ (സെക്ര), ജയ്സൺ സെബാസ്റ്റ്യൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K