11 October, 2019 08:36:28 PM


അതീവ ഗ്ലാമര്‍ ലുക്കില്‍ ദീപ്തി സതി;​ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍



കൊച്ചി: ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയായ ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഡെയ്സി ഡേവിഡ് പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്.



നീനയ്ക്ക് ശേഷം മലയാളത്തില്‍ ലവകുശ,​ സോളോ,​ പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഒരു മറാത്തി ചിത്രത്തില്‍ ബിക്കിനി അണിഞ്ഞെത്തിയും ദീപ്തി സതി നേരത്തെ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്..



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K