12 October, 2019 02:14:28 PM


ഓണ്‍ലൈനായി വൈദ്യുതി ബില്‍ അടച്ച 20 ലക്ഷം ആളുകളുടെ ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പെടെ വിവരങ്ങള്‍ ചോര്‍ന്നു




ദില്ലി : വൈദ്യുതി ബില്‍ അടച്ചവരുടെ പേരും ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പെടെ 20 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനില്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കി ഓണ്‍ലൈനിലൂടെ പണമടച്ചവരുടെ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.


വ്യക്തികളുടെ മാത്രമല്ല, മറ്റ് വാണിജ്യ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. ബില്ലടച്ചവരുടെ പേര് , ഇമെയില്‍ ഐഡി, ബോര്‍ഡ് കസ്റ്റമര്‍ ഐഡി, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഫോണ്‍നമ്പര്‍ ഐഎഫ്എസ്സി കോഡ് ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ എല്ലാം ചോര്‍ന്നിട്ടുണ്ട്.


സൈബര്‍ സെക്യൂരിറ്റി ഗവേഷകനായ ഋഷി ദ്വിവേദിയാണ് വിവരങ്ങള്‍ ചോരുന്നതായി കണ്ടെത്തിയത്. വലിയ സുരക്ഷാ പ്രശ്‌നമാണ് ഇതെന്നും വെബ്‌സൈറ്റില്‍ നിന്ന് ആര്‍ക്കും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നാണ് ദ്വിവേദി കണ്ടെത്തിയത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഡാറ്റാലോക്കിങ് സിസ്റ്റവും വെബ്‌സൈറ്റിന് ഇല്ലെന്നും അദ്ദേഹം കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K