13 October, 2019 02:09:21 PM


വാഴ്ത്തപ്പെട്ട മദര്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അ​ഞ്ചു​പേ​രെ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചു



വ​ത്തി​ക്കാ​ന്‍ സി​റ്റി: ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യും കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട മ​ദ​ര്‍ മ​റി​യം ത്രേ​സ്യ​യു​ള്‍​പ്പ​ടെ അ​ഞ്ചു​പേ​രെ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചു. ക​ര്‍​ദി​നാ​ള്‍ ഹെ​ന്‍‌​റി ന്യൂ​മാ​ന്‍, സി​സ്റ്റ​ര്‍ ജി​യൂ​സി​പ്പി​ന വ​ന്നി​നി, സി​സ്റ്റ​ര്‍ മാ​ര്‍​ഗി​രി​റ്റ ബേ​യ്സ, സി​സ്റ്റ​ര്‍ ഡ​ല്‍​സ് ലോ​പ്പേ​സ് പോ​ന്തേ​സ് എ​ന്നി​വ​രാ​ണു മ​റ്റു നാ​ലു​പേ​ര്‍.


ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ല്‍ വ​ച്ചാ​ണ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ നാ​മ​ക​ര​ണം നി​ര്‍​വ​ഹി​ച്ച​ത്.വി​ശു​ദ്ധ​രാ​യി ഉ​യ​ര്‍​ത്ത​പ്പെ​ടു​ന്ന​വ​രു​ടെ രൂ ​പ​താ​ധ്യ​ക്ഷ​ന്മാ​ര്‍ സ​ഹ കാ​ര്‍​മി​ക​രാ​യി. മ​റി​യം ത്രേ​സ്യ​യു​ടെ രൂ​പ​താ​ധ്യ​ക്ഷ​ന്‍ എ​ന്ന നി​ല​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നാ​ണ് സ​ഹ​കാ ര്‍​മി​ക​നാ​യ​ത്. അ​ഞ്ചു​പേ​രി​ല്‍ മൂ​ന്നാ​മ​താ​യാ​ണ് മ​റി​യം ത്രേ​സ്യ​യു​ടെ പേ​രു വി​ളി​ച്ച​ത്.


വി​ശു​ദ്ധ​രു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌ട് ക​ര്‍​ദി​നാ​ള്‍ ആ​ഞ്ച​ലോ ജി​യോ​വാ​നി ബെ​ച്ച്‌യു, തൃ​ശൂ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, പാ​ല​ക്കാ​ട് ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ര്‍​ദി​നാ​ള്‍ ഓ​സ്‌​വാ​ള്‍​ഡ് ഗ്രേ​ഷ്യ​സ്, സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ആ​ല ഞ്ചേ​രി എ​ന്നി​വ​രും 44 ബി​ഷ​പ്പു​മാ​രും സം​ബ​ന്ധി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K