13 October, 2019 08:34:30 PM


സ്വകാര്യ ബസിൽ സീറ്റിനെ ചൊല്ലി തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍; ചാലക്കുടിയിൽ യാത്രക്കാരന് പരിക്ക്



ചാലക്കുടി: സ്വകാര്യ ബസിൽ സീറ്റിനെ ചൊല്ലി തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍. മദ്യലഹരിയിലുള്ളയാളിന്‍റെ കുത്തേറ്റ് യാത്രക്കാരന് പരിക്ക്. ചാലക്കുടി രണ്ടു കൈ റൂട്ടിൽ ഓടുന്ന ജീസസ് ബസിലാണ് സംഭവം. ബസ് പൂവ്വത്തിങ്കൽ ജംഗ്ഷനിൽ എത്തിയപ്പോഴാണ് മദ്യലഹരിയിലായ കറ്റിച്ചിറ കോളനി നിവാസിയായ യുവാവ് യാത്രക്കാരനെ കത്തി കൊണ്ട് കുത്തിയത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ബസില്‍നിന്നും ഇറങ്ങിയോടി. പരിക്കേറ്റ യാത്രക്കാരനെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K