13 October, 2019 10:13:58 PM


ഒക്ടോബര്‍ 13 "ബ്രാ രഹിത ദിനം": സ്തനാർബുദ പ്രതിരോധത്തിന് "സ്തനകഞ്ചുകം" ഉപേക്ഷിക്കണം - ആഹ്വാനവുമായി ഒരു ദിനം



നാട്ടിലെ സദാചാരക്കാരുടെ നെറ്റി ചുളിപ്പിക്കുന്ന പേരാണ് ഈ ദിനത്തിനെങ്കിലും സ്തനങ്ങൾ മറയ്ക്കുന്ന വസ്ത്രമായ ബ്രാ അഥവാ "സ്തനകഞ്ചുകം" ഉപേക്ഷിച്ച് വർദ്ധിച്ചു വരുന്ന സ്തനാർബുദം എന്ന മഹാമാരിക്കെതിരെ നിലകൊള്ളണമെന്ന ആഹ്വാനവുമായാണ് വീണ്ടും ഒക്ടോബര്‍ 13 കടന്നുപോകുന്നത്. ലോകത്ത് ഏറ്റവും അധികം സ്ത്രീകളെ കൊലപ്പെടുത്തുന്ന സ്തനാര്‍ബുദത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


2011 ൽ കാനഡയിലെ ഡോക്റ്റർ മിറ്റ്ച്ചൽ ബ്രൗൺ ഈ ദിവസത്തെ Bra (Breast Reconstruction Awareness) ഡേ ആയി പ്രഖ്യാപിച്ചത്. പിന്നീട് ആഗോളതലത്തിൽ പ്രചാരണം ലഭിക്കുകയും ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സ്തനാർബുധത്തിനെതിരെയുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം. ഒക്ടോബർ 13 "ബ്രാ രഹിത ദിനം" 'No Bra Day ' അവബോധ ക്യാമ്പയിനുകൾക്ക് ശേഷം ഒക്ടോബർ 16 നു മാമ്മോഗ്രാം അഥവാ സ്ഥാർബുദ പരിശോധന നടത്തുക എന്നതാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഒക്ടോബർ മാസം മുഴുവൻ സ്തനാർബുദ അവബോധ പ്രവർത്തനങ്ങൾക്കുള്ള മാസമായാണ് ആചരിക്കുന്നത്.


അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ മരിക്കാനുള്ള രണ്ടാമത്തെ കരണമാണെങ്കിൽ ഇന്ത്യയിലിത് 4 മാറ്റത്തെ കാരണമാണ്. ഒരു വര്‍ഷം 40000 ത്തിലധികം ആളുകളെയാണ് സ്തനാർബുദം അമേരിക്കയിൽ മാത്രം കൊല്ലുന്നത്.

ഇന്നത്തെ ദിവസം ബ്രാ ധരിക്കാതെയാണ് അമേരിക്കയും, കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സ്ത്രീകൾ സ്ഥാനാർബുദത്തിനെതിരെയുള്ള അവബോധത്തിന്‍റെ സന്ദേശങ്ങൾ പങ്കുവെക്കുന്നത്.



എന്തുകൊണ്ട് ഇന്ത്യക്കാർ ആചരിക്കണം ?


ഇന്ത്യയിലെ സ്ത്രീകളിൽ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ മരണങ്ങള്‍ സംഭവിക്കുന്നത് സ്തനാര്‍ബുദ ക്യാന്‍സര്‍ കാരണമാണെന്ന് പഠനം. ഇന്ത്യയിൽ എല്ലാ 28 സ്ത്രീകളിലും ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യതയുണ്ടെന്നാണു ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാകുന്നത്. നഗര പ്രദേശങ്ങളിൽ അത് 20 ൽ ഒന്നും, ഗ്രാമ പ്രദേശങ്ങളിൽ 60 ൽ ഒന്നുമാണ്.

30 വയസ്സുമുതൽ കണ്ടുതുടങ്ങുന്ന സ്തനാർബുദം 50 – 64 വയസ്സാകുമ്പോൾ ഏറ്റവും പാരമ്യതയിലെത്താനുള്ള സാധ്യതകളാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. നേരത്തെ സ്ത്രീകളിലെ ക്യാന്‍സര്‍ മരണങ്ങൾ കൂടുതലും ഗർഭാശയഗളാർബുദം കാരണമായിരുന്നു. 1990ല്‍ ഗർഭാശയഗളാർബുദം കാരണം ഇന്ത്യയില്‍ മരിച്ചത് 34,942 സ്ത്രീകളാണ്. 2013ല്‍ 40,985 സ്ത്രീകള്‍ ഗർഭാശയഗളാർബുദം കാരണം മരിച്ചു. എന്നാല്‍ 2013ല്‍ സ്തനാര്‍ബുദം കാരണം മരിച്ചത് 47,587 പേരാണ്.


സ്തനാര്‍ബുദത്തിന്‍റെ യഥാർത്ഥ കാരണം ഇന്നും അജ്ഞാതമാണെങ്കിലും ജീനുകളിലെ വ്യതിയാനങ്ങളും, ശാരീരിക പ്രത്യേകതകളും, ജീവിത രീതികളും, ഭക്ഷണ രീതികളും, പാരിസ്ഥിതിക പ്രശനങ്ങളുമെല്ലാം സ്തനാര്‍ബുദത്തിന് കാരണമാണ്. രോഗലക്ഷണങ്ങള്‍ സ്തനത്തിലുണ്ടാകുന്ന മുഴ, കല്ലിപ്പ്, സ്തനാകൃതിയില്‍ വരുന്ന മാറ്റം, ചര്‍മത്തിലെ വ്യതിയാനങ്ങള്‍, മുലഞെട്ട് ഉള്ളിലേക്ക് വലിയുക, മുലക്കണ്ണില്‍ നിന്നുള്ള സ്രവങ്ങള്‍, നിറ വ്യത്യാസം, വ്രണങ്ങള്‍ കക്ഷത്തിലുണ്ടാകുന്ന കഴല വീക്കം എന്നിവയാണ്. ഇരുപതിനും മുപ്പത്തിയൊമ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ രണ്ട് വര്‍ഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണം. സ്തനാര്‍ബുദം വരാനുള്ള സാഹചര്യമുള്ളവര്‍ ആറു മാസത്തിലൊരിക്കലെങ്കിലും ഡോക്ടറുടെ പരിശോധന നിർബന്ധമായും നടത്തണം.


യുവതികൾക്കിടയിലെ വർദ്ധിച്ചുവരുന്ന സ്തനാർബുദത്തിനെതിരെ അമേരിക്കയിൽ നടന്ന 16th Annual Breast Cancer Conference presented by the Vermont Cancer Center പ്രോഗ്രാമിൽ തന്‍റെ 33 മാറ്റത്തെ വയസ്സിൽ ഗ്രേഡ് 3 സ്തനാർബുദം ബാധിച്ച ഹന്ന മാർലോ എന്ന യുവതിയുടെ ചിത്രമാണിത്. കോൺഫറൻസിൽ വെച്ച് സ്തനാർബുദ അവബോധത്തിനായി മാർലോയുടെ ചിത്രം ഡേവിഡ് ജെ എന്ന ഫോട്ടോഗ്രാഫറാണ് പകർത്തിയത്. പിന്നീട് സ്തനാർബുദ ക്യാമ്പയിനിന്‍റെ സിംബലായി ചിത്രം മാറി. 29 മത്തെ വയസ്സിലാണ് ഹന്നയ്ക്ക് സ്തനാർബുദം പിടിപെട്ടത്.


(കടപ്പാട്:  അഡ്വ ശ്രീജിത്ത് പെരുമന)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.8K