15 October, 2019 07:06:20 PM


മരട്​ കേസ്​: ഫ്ലാറ്റ്​ നിര്‍മാതാവും മുന്‍ പഞ്ചായത്ത്​ സെക്രട്ടറിയും ഉള്‍പ്പടെ മൂന്ന്​ പേര്‍ അറസ്​റ്റില്‍



കൊച്ചി​: മരടിലെ ഫ്ലാറ്റ്​ കേസുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേരെ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്​തു. മരട്​ മുന്‍ പഞ്ചായത്ത്​ സെക്രട്ടറി മുഹമ്മദ്​ അഷ്​റഫ്​, മുന്‍ ജൂനിയര്‍ സൂപ്രണ്ട്​ ജോസഫ്, ഹോളി ഫെയ്​ത്ത്​ ഫ്ലാറ്റ്​ നിര്‍മാതാവ്​ ​സാനി ഫ്രാന്‍സിസ്​ എന്നിവരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. അഴിമതി നിരോധന നിയമപ്രകാരമാണ്​ നടപടി. ഫ്ലാറ്റിന്​ പെര്‍മിറ്റ്​ നല്‍കിയത്​ നിയമവിരുദ്ധമായാണെന്ന്​ ക്രൈംബ്രാഞ്ച്​ വ്യക്തമാക്കി. ഇതു സംബന്ധിച്ച്‌​ ക്രൈംബ്രാഞ്ച്​ കോടതിയില്‍ റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K