15 October, 2019 07:55:45 PM


ആനക്കൊമ്പ്: മോഹൻലാലിനും 14 ഉദ്യോഗസ്ഥര്‍ക്കും എതിരെ പുതിയ ഹർജി; ഹൈക്കോടതി നോട്ടീസ് അയച്ചു



കൊച്ചി: മോഹൻലാലിന്‍റെ കൈവശമുള്ള ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങൾ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹർജി.  ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് ലഭിച്ച അനുമതി റദ്ദാക്കണമെന്നും കൈവശാനുമതി നൽകിയ നടപടി ക്രമം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ അസിസ്റ്റന്‍റ് ഫോറസ്റ്റ് കൺസർവേറ്റർ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജെയിംസ് മാത്യു സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിച്ചു.


കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്.മണികുമാർ , ജസ്റ്റിസ് സി കെ അബ്ദുൽ റഹിം എന്നിവരടങ്ങിയ ബെഞ്ച് മോഹൻലാലിന് നോട്ടീസ് അയച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയും, ഫോറസ്റ്റ് ഐജിയും, ചീഫ് വൈൽഡ് ലൈഫ് വാർഡനും ഉൾപ്പെടെ 14 ഉന്നത ഉദ്യോഗസ്ഥരെ എതിര്‍കക്ഷികളാക്കിയാണ് ഹർജി നൽകിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K