15 October, 2019 10:36:08 PM


സ്വകാര്യചിത്രങ്ങള്‍ കാട്ടി പണം തട്ടുന്ന സെക്സ് റാക്കറ്റിലെ രണ്ട് പേര്‍ പിടിയില്‍; സംഘത്തില്‍ സിനിമാനടികളും?



പെരുമ്പാവൂർ: പ്രമുഖ യുവവ്യവസായിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റില്‍. ചാലക്കുടി സ്വദേശിനി സീമ (32), കാമുകനായ ഇടപ്പളളി സ്വദേശി ഷാനു എന്ന് വിളിക്കുന്ന സഹൽ (31) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉടമ ബിജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.


സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ബിജുവിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രതികള്‍ ക്യാമറയിൽ പകർത്തിയ ശേഷം ഇത് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 50 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. സീമയുടെ കൂട്ടുപ്രതിയായ പാലക്കാട് സ്വദേശിനിയും എറണാകുളത്ത് താമസക്കാരിയുമായ മറ്റൊരു യുവതിയെയും പൊലീസ് തിരയുന്നുണ്ട്. കേസിന്‍റെ മുഖ്യ ആസൂത്രക ഇവരെന്നാണ് സീമ മൊഴി നൽകിയിരിക്കുന്നത്. അറസ്റ്റിലായ സീമ ഗര്‍ഭിണിയാണ്. അതിനിടെ ചില രാഷ്ട്രീയ നേതാക്കളെ കൂട്ടുപിടിച്ച് കേസ് ഒതുക്കാൻ നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നു. 


കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്മെയിൽ സംഘത്തിന്‍റെ കണ്ണികളാണിവരെന്ന് പോലീസ് സംശയിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ഇത് ക്യാമറയിൽ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തലുമാണ് ഇവരുടെ രീതി. പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇവരുടെ വലയില്‍ കുടുങ്ങിയിട്ടുളളതായും സൂചനയുണ്ട്. ചില സിനിമാനടികളും ഇവരുടെ സംഘത്തിലുള്ളതായി സൂചനയുണ്ട്. ഇത്തരത്തിൽ ഇവര്‍ കോടികൾ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങൾ. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്‍റെ നീക്കം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K