16 October, 2019 12:42:51 AM


കാശ്മീരിൽ കൊല്ലപ്പെട്ട അഭിജിത്തിന്‍റെ ഭൗതികശരീരം നാട്ടില്‍ എത്തിച്ചു: സംസ്കാരം ഇന്ന്



കൊല്ലം: കാശ്മീരിലുണ്ടായ ബോംബ് സ്ഥോടനത്തിൽ വീരമൃത്യു പ്രാപിച്ച കൊല്ലം ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ  അഭിജിത്തിന്റെ (22) ഭൗതികശരീരം കേരളത്തിൽ എത്തിച്ചു. രാത്രി 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വനം മന്ത്രി അഡ്വ. കെ.രാജു ഏറ്റുവാങ്ങി. മുഖ്യമന്ത്രിയ്ക്ക് വേണ്ടി വനം മന്ത്രിയും സർക്കാരിന് വേണ്ടി ജില്ലാ കളക്ടറും മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.


പാങ്ങോട് മിലിട്ടറി ആശുപത്രിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം ഇന്ന് രാവിലെ സ്വദേശമായ അഞ്ചൽ ഇടയത്തേയ്ക്ക് കൊണ്ടു പോകും. പൊതുദർശനത്തിന് ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കാശ്മീരിലെ ബാരാമുള്ളയിലുണ്ടായ മൈൻ സ്ഫോടനത്തിലാണ് അഭിജിത്ത് കൊല്ലപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K