16 October, 2019 10:06:06 AM


വിമാനത്താവളവുമില്ല, മിച്ചഭൂമിയുമില്ല; ആറന്മുളയിലെ സമരം ഒത്തുകളിയായിരുന്നുവെന്ന് ആരോപണം



പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ല്‍ അ​ര​ങ്ങേ​റി​യ വി​മാ​ന​ത്താ​വ​ള വി​രു​ദ്ധ സ​മ​രം സ്വകാര്യവ്യക്തിയുടെ ഭൂ​മി ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ട​ന്ന​ ഉ​ന്ന​ത​ത​ല ഒ​ത്തു​ക​ളി​യുടെ ഭാഗമായിരുന്നുവെന്ന് ആ​രോ​പ​ണം. സമരം നടന്ന ആറന്മുളയില്‍ വി​മാ​ന​ത്താ​വ​ള​വു​മി​ല്ല,  ഏറ്റെടുത്ത മി​ച്ച​ഭൂ​മി​യു​മി​ല്ലാത്ത അവസ്ഥയാണിപ്പോള്‍. വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​തിനു പിന്നാലെ മി​ച്ച​ഭൂ​മി​യാ​യി സ​ര്‍​ക്കാ​ര്‍ ഏ​​റ്റെടു​ത്ത ഭൂ​മി ഉ​ട​മ​യു​ടെ കൈ​വ​ശം തിരിച്ചെത്തിയത് മി​ച്ച​ഭൂ​മി കേ​സി​ല്‍ ന​ട​ന്ന​ത്​ വ​ന്‍ അ​ട്ടി​മ​റി​യാ​ണെന്ന് വെളിവാക്കുന്നു.


വി​മാ​ന​ത്താ​വ​ള വി​രു​ദ്ധ സ​മ​ര​ത്തി​നു​ നേ​തൃ​ത്വം ന​ല്‍​കി​യ ഇ​ട​തു​പ​ക്ഷ​ത്തി​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​യു​ട​ന്‍ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഭൂ​പ​രി​ഷ്​​ക​ര​ണ നി​യ​മം ലം​ഘി​ച്ച്‌​ വാ​ങ്ങി​യ 293 ഏ​ക്ക​ര്‍ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്​ ലാ​ന്‍​ഡ്​ ബോ​ര്‍​ഡ്​ 2017 ജൂ​ലൈ 12ന്​ ​മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തി​നെ​തി​രെ, ഭൂ​വു​ട​മ​യും വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​യു​ടെ ആ​ദ്യ ഉ​പ​ജ്ഞാ​താ​വു​മാ​യ എ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്‌​ 2017 ആ​ഗ​സ്​​റ്റ്​ എ​ട്ടി​ന്​ സ്​​റ്റേ​ നേ​ടി. ഇ​തോ​ടെ ഭൂ​മി വീ​ണ്ടും ക​ല​മ​ണ്ണി​ലി​നു​ സ്വ​ന്ത​മാ​യി. മി​ച്ച​ഭൂ​മി​യി​ല്‍ കു​ടി​ല്‍​കെ​ട്ടി ക​ഴി​യു​ന്ന​വ​രെ​ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​നുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഭൂ​വു​ട​മയെന്ന്​ കു​ടി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പ​റ​യു​ന്നു.


എന്നാല്‍ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ വ​ന്ന്​ ര​ണ്ടു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും സ്​​റ്റേ നീ​ക്കാ​ന്‍ ഇ​തു​വ​രെ റ​വ​ന്യൂ വ​കു​പ്പ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​​ല്ലെന്നാണ്​ കോ​ഴ​ഞ്ചേ​രി ലാ​ന്‍​ഡ്​ ബോ​ര്‍​ഡി​ല്‍​നി​ന്ന്​ ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ പ​റ​യു​ന്നത്. അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ലി​ന്‍റെ ഓ​ഫി​സി​ല്‍​നി​ന്ന്​ ല​ഭി​ച്ച​തും ഇ​തേ മ​റു​പ​ടി​യാ​ണ്. സ്​​റ്റേ നീ​ക്കാ​ന്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ മാ​ത്രം മ​തിയെന്നിരിക്കെ ഈ ഒത്തുകളിക്ക്​ പി​ന്നി​ല്‍ ക​ല​മ​ണ്ണി​ലി​നു​​ ഭൂ​മി ന​ഷ്​​ട​പ്പെ​ടാ​തി​രി​ക്കാ​ന്‍ ന​ട​ന്ന വ​​ന്‍ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​യര്‍ന്നു. കേ​സ്​ ​കൈകാ​ര്യം ചെ​യ്​​ത​ത്​ സി.​പി.​ഐ​യി​ലെ പ്ര​മു​ഖ നേ​താ​വാ​യ അ​ഭി​ഭാ​ഷ​ക​നാ​ണ്.



ആ​റ​ന്മു​ള പു​ഞ്ച​പ്പാ​ടം നി​ക​ത്തി വി​മാ​ന​ത്താ​വ​ളം നി​ര്‍​മി​ക്കു​ന്ന​ത്​ പ​രി​സ്​​ഥി​തി പ്ര​ശ്​​ന​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ സ​മ​ര​വു​മാ​യി ഇ​ട​തു​പ​ക്ഷ​മ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​ന്ന​ത്. പ​ദ്ധ​തി ഉപേക്ഷി​ച്ചെ​ങ്കി​ലും അ​വി​ടെ നെ​ല്‍​കൃ​ഷി പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല. ഇതിനിടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​​ങ്കെ​ടു​ത്ത്​ നെ​ല്‍​വി​ത്ത്​ വി​ത​ച്ച​ത്​ വി​മാ​ന​ത്താ​വ​ള ഭൂ​മി​യി​ലാ​യി​രു​ന്നി​ല്ല. അ​തി​നോ​ട്​ ചേ​ര്‍​ന്ന പാ​ട​ത്താ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി വി​ത​ച്ച നെ​ല്ല്​ കൊ​യ്​​ത ശേ​ഷം തു​ട​ര്‍​കൃ​ഷി​യും ന​ട​ന്നി​ല്ല. കൃ​ഷി തു​ട​ര്‍​ന്ന്​ ന​ട​ത്താ​ഞ്ഞ​തി​നു പി​ന്നി​ലും ഭൂ​മി ഉ​ട​മ​ക്ക്​ ത​ന്നെ വി​ട്ടു​ന​ല്‍​കു​ക​യെ​ന്ന താ​ല്‍​പ​ര്യ​മാ​ണെ​ന്ന്​ ആരോപണമുയര്‍ന്നി​രു​ന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K