20 October, 2019 11:07:51 PM


അവധി ആഘോഷമാക്കരുത്: എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് മുന്നറിയിപ്പോടെ തിങ്കളാഴ്ച്ച അവധി



കൊച്ചി: കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരുകയും അടുത്ത രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കോളേജുകൾ പ്രവർത്തിക്കും.


ഇടിമിന്നൽ മൂലം കടുത്ത അപകട സാധ്യതയാണുള്ളതെന്ന കാര്യം കുട്ടികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. വീടിന് പുറത്തിറങ്ങാതെ അവധി പഠനത്തിനായി പ്രയോജനപ്പെടുത്തണം. ശ്രദ്ധക്കുറവ് മൂലം ദുഃഖിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഓർമിപ്പിക്കട്ടെ എന്നും ജില്ലാ കളക്ടര്‍ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു. ഒപ്പം 'ശ്രദ്ധിക്കുക!! അവധി_ആഘോഷമാക്കരുത്' എന്ന മുന്നറിയിപ്പും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K