22 October, 2019 07:12:09 PM


പ​ത്ത​നം​തി​ട്ട ക​വി​യൂ​രി​ൽ വൃദ്ധ​ദമ്പ​തികള്‍ മരിച്ച നിലയില്‍; മകനെ കസ്റ്റഡിയിലെടുത്തു



പ​ത്ത​നം​തി​ട്ട: ക​വി​യൂ​രി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​വി​യൂ​ർ തെ​ക്കേ​തി​ൽ വാ​സു ആ​ചാ​രി (72), ഭാ​ര്യ രാ​ജ​മ്മ (62) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വാ​സു തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ലും രാ​ജ​മ്മ​യെ വെ​ട്ടേ​റ്റ് മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വാ​സു​വി​നെ​യും രാ​ജ​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​ടെ മ​ക​ൻ പ്ര​ശാ​ന്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മാ​താ​പി​താ​ക്ക​ളു​മാ​യി പ്ര​ശാ​ന്തി​ന് സ്വ​ത്തു​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ, കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ മ​റ്റെ​ന്തെ​ങ്കി​ലും പ​റ​യാ​നാ​കൂ എ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K