23 October, 2019 12:45:30 PM


സോളാർ പാനൽ വൃത്തിയാക്കാൻ കയറിയ ഗൃഹനാഥൻ ഗോവണിയിൽ നിന്നും വീണ് മരിച്ചു



പിറവം: മുളന്തുരുത്തിയില്‍ സോളാർ പാനൽ വൃത്തിയാക്കാൻ കയറുന്നതിനിടെ ഗൃഹനാഥൻ ഗോവണിയിൽ നിന്നും വീണ് മരിച്ചു. മുളന്തുരുത്തി കപ്യാരു കന്നപ്പിള്ളിൽ പരേതനായ ജോണിന്‍റെ മകൻ കെ.ജെ.വിനോയി (53) ആണ് മരിച്ചത്. വീഴ്ചയെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലക്കേറ്റ മാരകക്ഷതമാണ് മരണകാരണം. കടയിരിപ്പ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് മാനേജരാണ് വിനോയി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K