24 October, 2019 03:23:07 PM


ബി.ജെ.പി തകര്‍ന്നടിഞ്ഞു; അരൂരിലേക്ക് തിളക്കമാര്‍ന്ന വിജയം: ചെന്നിത്തല


Ramesh chennithala


തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബി.ജെ.പി തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നടിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരായ ഭരണവിരുദ്ധ വികാരം പരമാവധി പ്രയോജപ്പെടുത്താനാണ് യു.ഡി.എഫ് ശ്രമിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഇടതുമുന്നണിക്കെതിരായ ജനവികാരം പരമാവധി പ്രചാരണ ആയുധമാക്കാനാണ് ശ്രമിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.


അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റേത് തിളക്കമാര്‍ന്ന വിജയമാണ്. 1950കള്‍ക്ക് ശേഷം ആദ്യമായാണ് അരൂരില്‍ കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടപ്പെട്ടത് വലിയ ഗൗരവത്തോടെ ആത്മപരിശോധന നടത്തും. 28ന് യോഗം ചേര്‍ന്ന് കാരണങ്ങള്‍ പരിശോധിക്കും. തിരുത്തലുകളുമായി മുന്നോട്ടുപോകും. ബി.ജെ.പിക്കെതിരെ അതിശക്തമായ വികാരം ദേശീയ തലത്തില്‍ ഉയര്‍ന്ന്‌വരുന്ന സൂചനയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും കണ്ടതെന്നും ചെന്നിത്തല പ്രതികരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K