25 October, 2019 12:54:35 PM


ചാത്തന്നൂരില്‍ ബസിലിടിച്ച് ലോറിയുടെ അടിയിലേക്ക് വീണ 2 ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം



കൊ​ല്ലം: വാഹനാപകടത്തില്‍ രണ്ടു ബൈ​ക്ക് യാ​ത്ര​ക്കാ​ര്‍ക്ക് ദാരുണാന്ത്യം. കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മണിയോടെയുണ്ടായ അപകടത്തില്‍ കു​ണ്ട​റ മു​ള​വ​ന പടപ്പകര സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് കുമാര്‍ (40), ഡോ​ണ്‍​ബോ​സ്കോ (41) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ചരക്കുലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇതേ ദിശയില്‍ നിന്നും ഐഎസ്ആര്‍ഓ ജീവനക്കാരുമായി എത്തിയ ബസ് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


ലോറിക്കടിയിലേക്ക് തെറിച്ചു വീണ ഇരുവരും ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി തത്ക്ഷണം മരിച്ചു. ഇരുവരും വര്‍ക്കലയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് സുരേഷിന്‍റെ മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഡോണ്‍ ബോസ്‌കോയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K