28 October, 2019 03:54:18 PM


കോട്ടയം കിടങ്ങൂരിൽ 13 വയസ്സുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; നാല് പേർ കസ്റ്റഡിയിൽ




കോട്ടയം : കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 13 വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായി. കുട്ടിയെ രണ്ട് വര്‍ഷമായി അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു വരികയായിരുന്നു. സംഭവത്തില്‍ വയോധികന്‍  ഉള്‍പ്പെടെ നാലു പേര്‍ കസ്റ്റഡിയിലായി. കൂടല്ലൂര്‍ ചുണ്ടെലിപറമ്പില്‍ ദേവസ്യാച്ചന്‍ (62), തെക്കേകുന്നേല്‍ റെജി സെബാസ്റ്റ്യന്‍ (44), കൊച്ചുപറമ്പില്‍ ജോബി ജോസഫ് (44), തെക്കേപറമ്പില്‍ നാഗപ്പന്‍ എന്ന തങ്കപ്പന്‍ (48) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. കിടങ്ങൂര്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ സിബി തോമസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇവരെ കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K