28 October, 2019 09:50:36 PM


നിങ്ങൾ നൗഷാദ് ആണോ? എങ്കിൽ കൈതാങ്ങുമായി കൂടെയുണ്ട് 'നൗഷാദ് അസോസിയേഷൻ'




കോഴിക്കോട്: കേരളത്തിനകത്തും പുറത്തും നൗഷാദ് എന്ന പേരുള്ളവര്‍ സംഗമിക്കുകയാണ്. തങ്ങളുടെ പേരുകാര്‍ ആരും കഷ്ടതയനുഭവിക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ. സംസ്ഥാനത്ത് നൗഷാദ് അസോസിയേഷന്‍ കേരള എന്ന സംഘടനയ്ക്കു രൂപം നല്‍കി. 


ബുദ്ധിമുട്ട് അനുഭവിക്കുന്ന നൗഷാദ് മാരെ സഹായിക്കുക, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് കൈത്താങ്ങായി മാറുക എന്നീ  ലക്ഷ്യങ്ങളോടെ കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയ്ക്കുകത്തും പുറത്തുമുള്ള ആയിരകണക്കിന്  നൗഷാദ്മാര്‍ ഇപ്പോള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി കഴിഞ്ഞു.


ഓരോ ജില്ലയിലും മേഖലാ തലത്തിലും നൗഷാദുമാര്‍ കൂ്ട്ടായ്മകള്‍കള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയില്‍ നൗഷാദ് കൂട്ടായ്മ കോട്ടയം എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ മുണ്ടക്കയം സ്വദേശി നൗഷാദ് വെബ്ലിയാണ് കോട്ടയത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി വാട്‌സ് ആപ്പ്, ഫേസ് ബുക്ക് ഗ്രൂപ്പുകളും രൂപീകരിച്ചു കഴിഞ്ഞു.


ജില്ലാ യോഗങ്ങള്‍ പുരോഗമിച്ചു വരികയാണ്. സൗത്ത് സമ്മേളനം നവംബര്‍ രണ്ടാം വാരം തൃശൂരില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നു. ജനുവരി 5ന് കോഴിക്കോട് സംസ്ഥാന സമ്മേളനം നടക്കും. ഇന്ത്യയിലും വിദേശത്തുമുള്ള രണ്ടായിരത്തോളം നൗഷാദ്മാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുമത്രേ. സംഘടന എന്നും മറ്റുള്ളവര്‍ക്ക് കൈതാങ്ങായിരിക്കും എന്ന ആശയം ഉള്‍കൊള്ളുന്ന ലോഗോയും പുറത്തിറക്കി. വിശദ വിവരത്തിനു 9745300216 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K