30 October, 2019 06:38:51 PM


സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് സ്കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍




കിളിമാനൂര്‍ : സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് സ്കൂളുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പിടിയില്‍. കൊടുവഴന്നൂര്‍ തോട്ടവാരം ശ്രീഭവനില്‍ ബി.വില്‍സകുമാര്‍ (47) ആണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയും വ്യാജ ഐഡി കാര്‍ഡ് കാണിച്ച്‌ ഗവ.ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്.


വ്യാജ നിയമന ഉത്തരവുകളില്‍ പതിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ വ്യാജ സീലുകളും, ഐഡി കാര്‍ഡുകളും കിളിമാനൂരില്‍ നടത്തി വന്നിരുന്ന ക്രിസ്റ്റല്‍ ആന്‍ഡ് അരുണിമ ഓഫ് സെറ്റ് പ്രസിലാണ് നിര്‍മിച്ചത്.  സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ വിവിധ ജോലി കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണു നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്ത ശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K