01 November, 2019 06:16:38 PM


സഹോദരിയുടെ നഗ്നദൃശ്യങ്ങൾ ലൈവായി സ്വന്തം കാമുകനെ കാണിച്ച യുവതി അറസ്റ്റില്‍



മുംബൈ: വിവാഹിതനായ കാമുകനെ സഹോദരിയുടെ നഗ്നദൃശ്യങ്ങൾ ലൈവായി കാണിച്ച യുവതി അറസ്റ്റില്‍. മുംബൈ അഗ്രിപ്പാഡ പൊലീസാണ് ഇരുപത്തിയഞ്ചുകാരിയെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു  കേസിനാസ്പദമായ സംഭവം. ബൈക്കുളയില്‍ നിന്നുള്ള ഇരുപതുകാരിയാണു സഹോദരിക്കും കാമുകൻ ദിനേശ് മരയ്യയ്ക്കുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.  കാമുകനുമായി വിഡിയോ കോൾ ചെയ്യുന്നതിനിടെയാണ് സഹോദരി  കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ലൈവായി പെൺകുട്ടി കാണിച്ചു കൊടുത്തത്. 


വിഡിയോയുടെ സ്ക്രീൻ ഷോട്ടുകളെടുത്ത യുവാവ് അതു പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർക്ക് അയച്ചു കൊടുത്തു. സഹോദരിയുടെ നഗ്നചിത്രങ്ങളെടുത്ത് അയച്ചു തരണമെന്ന് ദിനേശ് യുവതിയോട് ആവശ്യപ്പെട്ടിരുന്നു. അതിനു പകരമായി യുവതിയെ വിവാഹം ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ചിത്രങ്ങൾ അയച്ചില്ലെങ്കിൽ വിവാഹം ചെയ്യില്ലെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണു നഗ്നചിത്രം പ്രചരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K