01 November, 2019 08:17:58 PM


സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കേരളപിറവി ആഘോഷം ബഹിഷ്‌കരിച്ച് മാമ്പിയുടെ ആരാധക കൂട്ടായ്മ




ഏറ്റുമാനൂര്‍: ബാഹുബലി സിനിമയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഗജരാജന്‍ ചിറയ്ക്കല്‍ കാളിദാസന്‍ ആനയുടെ സാരഥി മാമ്പിയെന്ന വയലാര്‍ ശരത്തിന്റെ ആരാധകര്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യവുമായി കേരളപിറവി ആഘോഷം ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. വാളയാര്‍സഹോദരിമാരുടെ കാര്യത്തില്‍ നീതി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണെന്ന ചോദ്യവുമായി പതിനാല് ജില്ലകളിലും പ്രതിഷേധപരിപാടി നടന്നു.

കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിലാണ് പരിപാടി നടന്നത്. വൈകിട്ട് തിരു ഏറ്റുമാനൂരപ്പന്‍ ബസ് ബേയില്‍ മെഴുകുതിരി കത്തിച്ചായിരുന്നു പ്രതിഷേധം നടന്നത്. ബസ് ബേയില്‍ യാത്രക്കാരായി എത്തിയ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധസംഗമത്തില്‍ സഹകരിച്ചു. അഖില കേരള മാമ്പി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് രാഹുല്‍ രവികുമാര്‍, സെക്രട്ടറിമാരായ രാജേഷ് പേരൂര്‍, ടോം തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K