03 November, 2019 08:34:07 PM


പാറത്തോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി. എഫിന് വിജയം



മുണ്ടക്കയം: പാറത്തോട് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി. എഫിന് വിജയം. 11 ൽ പത്തു സീറ്റും യു.ഡി.എഫ്  നേടി. നിലവിൽ എൽ.ഡി. എഫിന് മൂന്ന് സീറ്റായിരുന്നു. യു.ഡി.എഫിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി കനത്ത ഭിന്നത നിലനിൽക്കെയാണ് തെരഞ്ഞെടുപ്പ്‌ നടന്നത്.
 
ജനറൽ വിഭാഗത്തില്‍ അനിൽ കെ.കുമാർ, ജലാൽ പൂതക്കുഴി, ജോണി കുട്ടി മoത്തിനകം, തോമസ് കട്ടയ്ക്കൽ, പ്രിൻസ് ജോസഫ്, പി.എം. മുഹമ്മദ് കബീർ എന്നിവരും വനിതാ വിഭാഗത്തില്‍ കെ.ജെ. മറിയാമ്മ, സിസിലി കുട്ടി ജേക്കബ്, റീനാ മോൾ ഷാമോൻ എന്നിവരും പട്ടികജാതി വർഗ്ഗ മണ്ഡലത്തില്‍ കെ.ബി. സുചീലനും ആണ് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. നിക്ഷേപ മണ്ഡലത്തില്‍ ജയിച്ച സിപിഐ പ്രതിനിധി അഡ്വ എൻ.ജെ. കുര്യാക്കോസ് ആണ് ഇടതുപക്ഷത്തുനിന്നും ജയിച്ച ഏക സ്ഥാനാര്‍ത്ഥി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K