10 November, 2019 10:35:02 PM


തുലാമഴക്കൊപ്പം വന്ന ഇടിമിന്നൽ പിറവത്ത്‌ യുവതിയായ വീട്ടമ്മയുടെ ജീവനെടുത്തു



പിറവം: തുലാമഴക്കൊപ്പം വന്ന ഇടിമിന്നൽ കക്കാട്ടിൽ യുവതിയായ വീട്ടമ്മയുടെ ജീവനെടുത്തു. കക്കാട് നെടുമലയിൽ- പരിയാരുമറ്റത്തിൽ ദിനേശിന്റെ ഭാര്യ ശ്രീകല (39) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകീട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിനടുത്ത് നെടുമലയിലുള്ള പറമ്പിൽ ആടിനെ അഴിക്കാൻ പോയതായിരുന്നു. എന്നാൽ അവിടെയെത്തിയ വീട്ടമ്മ മിന്നലേറ്റ് വീഴുകയായിരുന്നു. പിന്നാലെ പശുവിനെ അഴിക്കാനെത്തിയ അയൽപ്പക്കത്തുള്ള മറ്റൊരു വീട്ടമ്മയാണ് ശ്രീകല വീണു കിടക്കുന്നത് കണ്ടത്.


ഉടനെ തന്നെ വീട്ടുകാരെയും അയൽക്കാരെയും വിളിച്ചു കൂട്ടി ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വെളളൂർ മൂത്തേലി മ്യാലിൽ കുടുംബാംഗമാണ്. മക്കൾ:ശ്രീലക്ഷ്മി, ഗായത്രി. ഇരുവരും പിറവം എം.കെ.എം ഹൈസ്കൂൾ വിദ്യാർത്ഥികളാണ്. പിറവം ജെ.എം.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച പോലീസ് നടപടികൾക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K