12 November, 2019 11:07:49 PM


കോട്ടയം വെള്ളൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ചു: അപകടം കുട്ടികളെ ഇറക്കി മടങ്ങുംവഴി



തലയോലപ്പറമ്പ്: കുട്ടികളെ ഇറക്കി മടങ്ങുംവഴി കാരിക്കോട് ഗീവര്‍ഗീസ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ബസിന് തീപിടിച്ചു . ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ വെള്ളൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കടുത്തുരുത്തി, പിറവം എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫയര്‍ യൂണിറ്റെത്തിയാണ് തീയണച്ചത്.


തീയും പുകയും ഉയര്‍ന്ന ഉടന്‍ ഡ്രൈവര്‍ കാരിക്കോട് വട്ടക്കാട്ടില്‍ സജീവന്‍ (48), ആയ കൂവപ്പള്ളില്‍ ബിന്ദു (40) എന്നിവര്‍ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. ബാറ്ററിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമായതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. ബസിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K