15 November, 2019 11:11:08 AM


കാശ് കടം കൊടുത്തയാളുടെ വീട്ടില്‍ എത്തി കടം വാങ്ങിയ ആള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു




വൈക്കം : കാശ് കടം കൊടുത്തയാളുടെ വീട്ടില്‍ എത്തി കടം വാങ്ങിയ ആള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആത്മഹത്യ. വൈക്കപ്രയാര്‍ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകന്‍ വടയാര്‍ കൃഷ്ണനിവാസില്‍ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്.


ബിജു വൈക്കത്തെ കൃഷ്ണാ ടെക്‌സൈ്റ്റന്‍സ് നടത്തി വരികയായിരുന്നു. വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തില്‍ ബാബുവിന്റെ വീട്ടിലെത്തിയാണ് ബിജു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ കയറി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. ഇതിനിടെ ബാബുവിന്റെ ഭാര്യ ജയയ്ക്കും പരിക്കേറ്റു. ഇവര്‍ വൈക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.


ഗുരുതരമായി പൊളളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിനുമുമ്പ് ബിജു പാലാ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബിജു വായ്പയായി ബാബുവിന്റെ കൈയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് വാങ്ങിയത്. വ്യാഴാഴ്ച രാവിലെ ബാബു ബിജുവിന്റെ കടയില്‍ എത്തി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നു. ഇതില്‍ മനം നൊന്ത് ബിജു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭാര്യ മഞ്ജു, മക്കള്‍ കൃഷ്ണ, നന്ദന



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K