16 November, 2019 11:07:07 PM


കഞ്ചാവ് വലി കേന്ദ്രത്തിൽ എക്‌സൈസ് റെയ്ഡ്; കൂട്ടിക്കലിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ





മുണ്ടക്കയം: കാഞ്ഞിരപ്പള്ളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജെ.എസ്.ബിനുവിന്റെ നേതൃത്വത്തിൽ കഞ്ചാവ് വലി കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിൽ 22 ഗ്രാം കഞ്ചാവുമായി  കൂട്ടിക്കൽ സ്വദേശികളായ 3 യുവാക്കൾ അറസ്റ്റിലായി. പുതുപ്പറമ്പിൽ വീട്ടിൽ ബഷീർ മകൻ മുഹമ്മദ്‌ രിഫായി (20),  പുത്തൻവീട്ടിൽ ഷാമോൻ മകൻ അൽത്താഫ് (19), ഞാവക്കാട് വീട്ടിൽ മജീദ് മകൻ സാജിദ് (20) എന്നിവരാണ് കസ്റ്റഡിയിൽ ആയത്.

സമീപ പ്രദേശങ്ങളിൽ യുവാക്കൾക്കിടയിൽ കഞ്ചാവിന്റെയും ലഹരി വസ്തുക്കളുടെയും ഉപഭോഗം കൂടി വരുന്നു എന്ന് എക്‌സൈസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾ നീണ്ട രഹസ്യ നിരീക്ഷങ്ങൾക്കു ശേഷമാണ് റെയ്ഡ് നടത്തിയത്. തുടർനടപടികൾക്കായി പ്രതികളെ കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. റെയ്ഡിൽ കാഞ്ഞിരപ്പള്ളി റേഞ്ച്  പ്രിവന്റീവ് ഓഫീസർ സന്തോഷ് മൈക്കിൾ,  സിവിൽ എക്‌സൈസ് ഓഫീസർമാരായ നിമേഷ്,  പ്രശോഭ്,  അഫ്സൽ കരീം,  വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനി ജോൺ,  ഡ്രൈവർ സജി എന്നിവരും പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K