16 November, 2019 11:25:24 PM


കൂത്താട്ടുകുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്



കൂത്താട്ടുകുളം: കൂത്താട്ടുകുളത്തിന് സമീപം വടക്കന്‍ പാലക്കുഴയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരു ബസിന്‍റെ ഡ്രൈവറെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.സി.റോഡില്‍ ശനിയാഴ്ച രാത്രി 9.30 മണിയോടെ ആയിരുന്നു അപകടം. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് എയര്‍ ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവര്‍ ഒഴികെ യാത്രക്കാരുടെ ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് കൂത്താട്ടുകുളം പോലീസ് കൈരളി വാര്‍ത്തയോട് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K