17 November, 2019 12:02:54 AM


ചികിത്സാ സഹായത്തിന് കാത്ത് നിൽക്കാതെ അപര്‍ണ വിട ചൊല്ലി; രോഗങ്ങളില്ലാത്ത ലോകത്തേക്ക്



നീണ്ടൂർ: ചികിത്സാസഹായത്തിന് കാത്ത് നിൽക്കാതെ വിടരും മുമ്പേ ആ പുഷ്പം വിട പറഞ്ഞു. നീണ്ടൂര്‍ പതാരപ്പള്ളിയിൽ ഷൈജുവിന്‍റെ മകൾ അപർണ്ണ (16)യുടെ മരണം ഗ്രാമവാസികളെയാകെ സങ്കടകടലിലാഴ്ത്തിയായിരുന്നു. അപ്ലാസ്റ്റിക് അനിമിയ എന്ന രോഗം തുടർന്ന് ചികിത്സയിലായിരുന്നു നീണ്ടൂർ എസ്കെവി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിലെ +2 വിദ്യാർത്ഥിനിയായ അപര്‍ണ. ലക്ഷങ്ങള്‍ മുടക്കിയുള്ള ചികിത്സ ഷൈജുവിനും കുടുംബത്തിനും താങ്ങാവുന്നതിനപ്പുറമായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടയാകെ സഹായഹസ്തം അപര്‍ണയിലേക്ക് നീണ്ടത്. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി നാട്ടുകാർ ചികിത്സ സഹായ നിധി രൂപികരിച്ച് ധനസമാഹരണം നടത്തി കൊണ്ട് ഇരിക്കേയാണ് ആര്‍ക്കും പിടികൊടുക്കാതെ അപര്‍ണ യാത്രയായത്. സംസ്കാരം ഞായറാഴ്ച  5 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K